Tuesday, September 3, 2013
Friday, March 15, 2013
Thursday, February 14, 2013
Wednesday, February 13, 2013
Tuesday, February 12, 2013
Hold your love with fengshui | പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ ഫെംഗ്ഷൂയി
വാതിലിന് അഭിമുഖമായി ഉറങ്ങരുത്. വാതിലിന് അഭിമുഖമായി കിടക്ക സജ്ജീകരിച്ചാല്‍ അത് ബന്ധങ്ങളില്‍ അസ്വാരസ്യമുണ്ടാക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധരുടെ അഭിപ്രായം.
ദാമ്പത്യ ബന്ധത്തെ സംബന്ധിച്ചിടത്തോളം വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കണം. പ്രണയബന്ധവും ദാമ്പത്യബന്ധവും മെച്ചപ്പെടുത്താന്‍ ഈ പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ഉറപ്പിന്റെ പ്രതീകമായ ചെറുകല്ലുകള്‍ ഉപയോഗിച്ച് അലങ്കരിക്കുകയും വേണം. ഇവിടെ നദികള്‍ ഒഴുകുന്ന പര്‍വതങ്ങളുടെ മനോഹര ചിത്രങ്ങള്‍ തൂക്കുന്നതും നല്ലതാണ്.
കിടപ്പുമുറിയില്‍ പ്രണയത്തെ വരവേല്‍ക്കാന്‍ മുറി എപ്പോഴും ശുചിയായും അടുക്കിലും ചിട്ടയിലും സൂക്ഷിക്കണം. കിടപ്പുമുറിയില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കണം. ഇത് പതുക്കെപ്പതുക്കെ നിങ്ങളുടെ പ്രണയ നിമിഷങ്ങളെ നശിപ്പിക്കും. കിടപ്പുമുറിയുടെ വാതില്‍ തുറക്കുമ്പോള്‍ തടസ്സമൊന്നുമുണ്ടാവരുത്.
ഇണപ്രാവുകള്‍, പൂക്കള്‍, വട്ടത്തിലുള്ള കണ്ണാടി തുടങ്ങി പ്രണയത്തിന്റെ പ്രതീകങ്ങളായ ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ തൂക്കുക. നിങ്ങള്‍ മുറിയിലേക്ക് കടക്കുമ്പോള്‍ അഭിമുഖീകരിക്കത്തക്ക വിധത്തിലായിരിക്കണം ഇവ സ്ഥാപിക്കേണ്ടത്.
കിടക്കയില്‍ നിന്ന് ഭിത്തികളിലേക്ക് ഒരേ അകലമുള്ള രീതിയില്‍ വേണം കിടക്ക ക്രമീകരിക്കാന്‍. ഭിത്തിയോട് അടുത്ത് കിടക്കുന്ന ഒരാളിലെ പ്രണയ വികാരങ്ങള്‍ക്ക് ശക്തികുറയുമെന്നാണ് വിശ്വാസം. മുറിയില്‍ യഥേഷ്ടം വായുസഞ്ചാരം നടക്കത്തക്ക രീതിയില്‍ വേണം ജനാലകളും കിളിവാതിലുകളും വയ്ക്കേണ്ടത്.
കിടപ്പുമുറിയുടെ തെക്ക്-പടിഞ്ഞാറ് മൂലയില്‍ ഒരു കുളിമുറിയോ ടോയ്‌ലറ്റോ ഉണ്ടെങ്കില്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ കടുത്ത പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നാണ് വിശ്വാസം. ഇതിന് പരിഹാരമായി, കിടപ്പുമുറിയില്‍ അഞ്ച് ദണ്ഡുകളുള്ള ഒരു “വിന്‍ഡ് ചൈം” തൂക്കിയാല്‍ മതിയാവും. വീടിന്റെ തെക്ക്-പടിഞ്ഞാറു മൂലയില്‍ ഒരു ജലധാര വയ്ക്കുന്നത് നിങ്ങളുടെ ബന്ധത്തെ പരിപോഷിപ്പിക്കുമെന്നതു തീര്‍ച്ച.
അവിവാഹിതരും വിവാഹത്തിനു ശ്രമിക്കുന്നവരുമായ യുവതീയുവാക്കള്‍ കിടപ്പുമുറിയുടെ പുറത്ത് പിയോണി പുഷ്പത്തിന്റെ ചിത്രം തൂക്കുന്നത് വിവാഹം വേഗത്തില്‍ നടക്കാന്‍ സഹായിക്കുമെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു.
Saturday, December 1, 2012
Sunday, July 1, 2012
സ്വപ്നങ്ങളില്‍ പൂക്കളുടെ സുഗന്ധം ഞാനനുഭവിച്ചത് നിന്നെ കണ്ടതിനു ശേഷമായിരുന്നു. രാത്രികള്‍ മഞ്ഞു വീണു തണുത്തിരുന്നു. ഒരു കൈയില്‍ നിലാവിനേയും മറുകൈയ്യില്‍ നിന്റെ വിരല്‍ത്തുമ്പും പിടിച്ചു ആകാശചെരുവിലൂടെ പറന്നു പോകുന്ന ഒരു സ്വപ്നം എന്നും എന്റെയുള്ളിലുണ്ട്.
പുരാതനകാലത്തിലെ ഏതോ ഒരു വഴിപടം നോക്കി യാത്രചെയ്യുകയാണിപ്പോള്. എനിക്ക് പോകേണ്ടതും എത്തേണ്ടതുമായ ആ ലക്ഷ്യത്തിലേക്ക്. ഇനി എത്ര നാള്‍? അറിയില്ല. പക്ഷെ ഒന്നറിയാം, നിന്റെ കണ്ണുകളിലൂടെ ഞാനവിടെ എത്തും. അതൊരു വിശ്വാസമാണ്. ശക്തിയാണ്. അത് മാത്രമാണ് ശാശ്വതമായ സത്യവും.
ഞാന്‍ കാത്തിരിക്കുന്നു. നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാവും. ഇല്ലേ...?
കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്ന്...
എന്നും എപ്പോഴും നിന്റേതു മാത്രം.
Subscribe to:
Posts (Atom)